കരളിന് ഗുരുതര രോഗം ബാധിച്ച് മംഗലാപുരത്ത് ചികില്‍സയിലുള്ള ബാലന്‍ കുമ്പളയുടെ ജീവന്‍ രക്ഷിക്കാന്‍ പച്ചക്കറി ചലഞ്ച് നടത്തി

അമ്പലത്തറ : കരളിന് ഗുരുതര രോഗം ബാധിച്ച് മംഗലാപുരത്ത് ചികില്‍സയിലുള്ള ബാലന്‍ കുമ്പളയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകള്‍ കൈകോര്‍ക്കുന്നു.
സാമ്പത്തിക ശേഖരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സി.എം. ബെജിറ്റബിള്‍ സിന്റെ സഹകരണത്തോടെ അമ്പലത്തറയില്‍ പച്ചക്കറി ചലഞ്ച് നടത്തി. നൂറ് രൂപയ്ക്ക് പച്ചക്കറി കിറ്റുകള്‍ ലഭ്യമാക്കി നടത്തിയ പ്രവര്‍ത്തനത്തിന് ജനങ്ങളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു. സി.എം. ബെജിറ്റബിള്‍ സ് ഉടമ മണിയില്‍ നിന്നും പച്ചക്കറി കിറ്റ് സ്വീകരിച്ച് അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്‍ ആദ്യവില്‍പ്പന ഉദ് ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സി യെ. സബിത ചികില്‍സ കമ്മിറ്റി ഭാരവാഹികളായ രാജേഷ് പന്നിക്കുന്ന്, കെ.പി. ബാലന്‍, ബിജു കണ്ടത്തില്‍, വിനീത് അമ്പലത്തറ, സി ഡി പ്രകാശന്‍ കുമ്പള, മജീദ് അമ്പലത്തറ, ലോക്കല്‍ സെക്രട്ടറി അനൂപ് മീങ്ങോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Spread the love
error: Content is protected !!