ഹൃദയാഘാതം: വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയില്‍ മരിച്ചു

വെള്ളരിക്കുണ്ട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബുദാബിയില്‍ മരിച്ചു.
പരേതനായ കുഞ്ഞിരാമന്റെയും പത്മാവതിയുടെയും മകന്‍ അനീഷ് കുഞ്ഞിരാമന്‍ (46) ആണ് മരിച്ചത്.
അബുദാബി എയര്‍പോര്‍ട്ടിന് സമീപം ഖലീഫ സിറ്റിയിലായിരുന്നു അനീഷിന്റെ ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച അനീഷിന്റെ അകാലത്തിലുള്ള വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.
ഭാര്യ: കവിത, മക്കള്‍:അനഘ,അഞ്ജന.

Spread the love
error: Content is protected !!