ഐഷാല്‍ മെഡിസിറ്റിയില്‍ ഗര്‍ഭാശയ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ്

കാഞ്ഞങ്ങാട് : ഐഷാല്‍ മെഡിസിറ്റിയില്‍ വിവിധ ഇളവുകളോടെ ഗര്‍ഭാശയ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. അമിതമായ ആര്‍ത്തവ രക്തസ്രാവം, ?ഗര്‍ഭാശയ മുഴകള്‍, സിസ്റ്റുകള്‍, അഡിനോമയോസിസ്, എന്‍ഡോ മെട്രിയോസിസ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവര്‍ക്ക് ഏറെ സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരായ ഡോ: നിസാര്‍, ഡോ: മേഘ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഏപ്രില്‍ 26 മുതല്‍ മെയ് 15 വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ പരിശോധന, കൗണ്‍സിലിങ്, സ്‌കാനിങ്ങിന് 50% ഇളവ്, ലാബ് ടെസ്റ്റുകള്‍ക്ക് 20% ഇളവ്, സര്‍ജറി ആവിശ്യം വരുന്നവര്‍ക്ക് പ്രതേക ഇളവുകളോട് കൂടിയ പാക്കേജ് എന്നിവ ലഭ്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2201786, 9562279000 എന്ന നമ്പറില്‍ബന്ധപ്പെടുക.

Spread the love
error: Content is protected !!