കീക്കാംങ്കോട്ട് നൂഞ്ഞിയില്‍ ദ്വഭത്ത ഗണപതിയാര്‍ ക്ഷേത്രം പുനപ്രതിഷ്ഠകലശം ഉത്സവത്തിന്റെ ഭാഗമായുള്ള ബുക്കിലേറ്റര്‍ പ്രകാശനവും,ധനസഭാ കാരണവും നടന്നു

മടിക്കൈ: കീക്കാംങ്കോട്ട് നൂഞ്ഞിയില്‍ ദ്വഭത്ത ഗണപതിയാര്‍ ക്ഷേത്രംജനകീയ കൂട്ടായ്മയില്‍ ജൂലൈ 5 മുതല്‍ 13 വരെ നടക്കുന്നപുനപ്രതിഷ്ഠകലശംഉത്സവത്തിന്റെ ഭാഗമായുള്ള ബുക്കിലേറ്റര്‍ പ്രകാശനവും,ധനസഭാ കാരണവും നടന്നു.
ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങ് പ്രവാസി വ്യവസായി ജനാര്‍ദ്ദനന്‍ പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി വര്‍ക്കിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപി അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ഫണ്ട് ഏറ്റുവാങ്ങി. ജനറല്‍ കണ്‍വീനര്‍ പി. ലോഹിതാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനക്കൂല്‍ ചന്ദ്രന്‍ ക്ഷേത്രം മാതൃസമിതി സെക്രട്ടറി കെ.നളിനി കണ്‍വീനര്‍ അരീക്കര ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സാമ്പത്തികകമ്മിറ്റിചെയര്‍മാന്‍ചെയര്‍മാന്‍ കുഞ്ഞികൃഷ്ണന്‍സ്വാഗതവുംസാമ്പത്തിക കമ്മറ്റി കണ്‍വീനര്‍ വി.വി.ഗോപിനന്ദിയുംപറയും.

 

Spread the love
error: Content is protected !!