സൗഹൃദം പങ്കിട്ടും ബന്ധങ്ങളുറപ്പിച്ചും വ്യാപാരി കുടുംബസംഗമം

കാഞ്ഞങ്ങാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടത്തിയ കുടുംബസംഗമം സൗഹൃദം പങ്കിട്ടും ബന്ധങ്ങളുറപ്പിച്ചും ശ്രദ്ധേയമായി.വ്യാപാരി കുംടുംബങ്ങള്‍ അവതരിപ്പിച്ച കലാപരിടികളും വ്യാപാരി വനിത വിങ്ങ് അവതരിപ്പിച്ച തിരുവാതിരയും ഫ്യൂഷന്‍ ഡാന്‍സും ആകര്‍ഷകമായിരുന്നു.തകര്‍ന്ന് തരിപ്പണമായി കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാനും അവരുടെ ക്ഷേമ – ഐശ്വര്യത്തിനും കെ എം എ നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് പറഞ്ഞു. കെ എം എ പ്രസിഡന്റ് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി ക്ഷേമ പദ്ധതികള്‍ നാടിന്റെയും സര്‍ക്കാറിന്റെയും പ്രശംസ നേടിയതായി മുഖ്യപ്രഭാഷകന്‍ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കോട്ടയില്‍ ബാബു പറഞ്ഞു.എന്നാല്‍ വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം അംഗങ്ങളുടെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായ വിതരണം ജില്ല സെക്രട്ടറി കെ.ജെ.സജിയും ട്രഷറര്‍ മാഹിന്‍ കോളിക്കരയും ജില്ല വൈസ് പ്രസിഡന്റ് സി.ഹംസയും നിര്‍വ്വഹിച്ചു. കെ എം എ സെക്രട്ടറി എം.വിനോദ് സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.വി.ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്കായി നേരത്തെ നടത്തിയ ഫുട്‌ബോള്‍,ക്രിക്കറ്റ്,ഷട്ടില്‍ ബാറ്റ്‌മെന്റ്,കരോക്കെ സംഗീതം,പാചക മല്‍സരം വിജയികള്‍ക്ക് കെ എം എ ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ എം എ അംഗങ്ങള്‍ കുടുംബാംഗങ്ങള്‍ സമീപ പ്രദേശത്തെ ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ സംഗമത്തിലും സൗഹൃദ വിരുന്നിലും സംബന്ധിച്ചു.

Spread the love
error: Content is protected !!