മാവുങ്കാല്‍: മൂലക്കണ്ടം ഹനുമാന്‍ ക്ഷേത്രം പുനപ്രതിഷ്ഠാ ബഹ്‌മ കലശ മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സമ്മേളനം നടന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി.കെ.സുധാകരന്‍ അധ്യക്ഷം വഹിച്ചു. ആഘോഷ കമ്മറ്റി രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍,
അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ കൃഷ്ണന്‍ മാസ്റ്റര്‍, എം വി .മധു, മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം
എ വേലായുധന്‍,ബാലകൃഷ്ണന്‍, ടി.മാധവന്‍ മാസ്റ്റര്‍, രവീന്ദ്രന്‍മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.
ദിനേശന്‍ മൂലക്കണ്ടം സ്വാഗതവും, സി.സുധീഷ് നന്ദിയും പറഞ്ഞു.