ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സഹകരണ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ മൊട്ടയടിച്ച് പ്രവാസി കോണ്‍ഗ്രസ് നേതാവ്

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സഹകരണ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ മൊട്ടയടിച്ച് പ്രവാസി കോണ്‍ഗ്രസ് നേതാവ്. അലാമിപ്പള്ളി തെരുവത്തുള്ള ഓഫീസിന് മുന്നില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്താണ് മൊട്ടയടിച്ച് പ്രതിഷേധിച്ചത് .

ഇന്നലെ ഉച്ചയോടെ ബാര്‍ബര്‍ തൊഴിലാളിയുമായെത്തിയാണ് ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്തത്. ഹോസ്ദുര്‍ഗ് ബേങ്കില്‍ നടക്കുന്ന അഴിമതിക്ക് രജിസ്ട്രാര്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്മരാജന്‍ ആരോപിച്ചു.

 

Spread the love
error: Content is protected !!