റെയില്‍ മൈത്രിസുരക്ഷാ പദ്ധതി; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: റെയില്‍ മൈത്രിസുരക്ഷാ പദ്ധതിയുടെ ഭാഗമായി റെയില്‍വേ പൊലീസ് സ്റ്റേഷനും, കെ.എസ് അബ്ദുല്ല ഹോസ്പിറ്റലും സംയുക്തമായി റെയില്‍വേ സ്റ്റേഷനില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, ഫാമിലി മെഡിസിന്‍, ഇ.എന്‍.ടി, ഡെന്റല്‍, ഓര്‍ത്തോ തുടങ്ങിയ വിഭാഗത്തില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ക്യാമ്പ് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. കെ.എസ് അബ്ദുല്ല ആശുപത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് അധ്യക്ഷനായി. റെയില്‍വേ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രജികുമാര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ അഫീല ബഷീര്‍, ജനമൈത്രി സമിതി അംഗങ്ങളായ സുബി, മൊയ്തു ചെമ്മനാട്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിനോയ് കുര്യന്‍, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് കുമാര്‍, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍, റെയില്‍വേ പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എം.വി പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍ പി.പി എന്നിവര്‍ സംസാരിച്ചു.

 

Spread the love
error: Content is protected !!