വെട്ടിക്കുറച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്:വെട്ടിക്കുറച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും,പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കണമെന്നും അതാത് മാസം തന്നെ വിതരണം ചെയ്യണമെന്നുംഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍കോട്ടച്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനംഅസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ഉഷ റിപ്പോര്‍ട്ടും,ട്രഷറര്‍ എം.ശ്രീജവരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി കെ.ലതസംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏരിയാ പ്രസിഡന്റ്, കെ.ശശിധരന്‍, വി.എം.ബാലകൃഷ്ണന്‍, കെ.ശൈലജ, പി. ബേബി, എസ്.ജയശ്രീഎന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ഉഷ സ്വാഗതവും എസ്.ജയശ്രീ നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!