അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി യു എ ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

അബുദാബി : യു എ ഇ നാഷണല്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി അബുദാബി കാസര്‍കോട് ജില്ല കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി ലവ് യു എ ഇ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കാസര്‍കോട്
ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റിയെയും പങ്കെടുപ്പിച്ചു ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ മഞ്ചേശ്വരം മണ്ഡലം കെഎംസിസി ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് മണ്ഡലം രണ്ടാം സ്ഥാനവും നേടി. അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ,ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, സെക്രട്ടറി പി കെ അഷറഫ്, ട്രഷറര്‍ ഉമ്പു ഹാജി, പ്രോഗ്രാം ചെയര്‍മാന്‍ ഹനീഫ പടിഞ്ഞാര്‍ മൂല ജനറല്‍ കണ്‍വീനര്‍ അസീസ് പെര്‍മുദ എന്നിവര്‍ പ്രസംഗിച്ചു.

യു എ ഇ യുടെ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ മ്യൂസിക് ബോള്‍, ക്വിസ് മത്സരങ്ങള്‍, പ്രവാസികളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കല്‍, ചാക്ക് റൈസ്, കുളം കരം, വിക്കറ്റ് ത്രോ, ഗോരി കളി, ഷൂട്ടൗട്ട് തുടങ്ങി നിരവധി മത്സരങ്ങള്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു.
ടി പി മാഹിന്‍ പടന്ന , സമീര്‍ തായലങ്ങാടി, അഷറഫ് ഒളവറ , മാഹിന്‍ , കെ കെ സുബൈര്‍, ഷമീം ബേക്കല്‍ , സുലൈമാന്‍ കാനക്കോട്, റാഷിദ് എടത്തോട് ,സത്താര്‍
കുന്നുംകൈ , അഷറഫ് ഉളുവാര്‍ , ഇസ്മായില്‍ മുഗളി , അസീസ് ആറാട്ടു കടവ് , നൗഷാദ് മിഹ്‌റാജ് ,സി എച് സലാം , മുഹമ്മദ് പടന്ന ,സി സമീര്‍ തൃക്കരിപ്പൂര്‍, ഹനീഫ എരിയാല്‍, ആബിദ് നാലാംവാതുക്കല്‍, ഇസ്മയില്‍ ഉദിനൂര്‍, ഫാറൂഖ് കൊളവയല്‍, ഖാലിദ് ബംബ്രാണ ഉള്‍പ്പെടെയുള്ള ജില്ലാ മണ്ഡലം ഭാരവാഹികള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടു നിന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണവും നടന്നു.

 

Spread the love
error: Content is protected !!