ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി: പ്രതിഷേധ യോഗം അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേന്ദ്ര സര്‍വകലാശാലയില്‍പഠനം നടത്തുന്നവിദ്യാര്‍ത്ഥികളോട്‌ലൈംഗിക അതിക്രമം ഉള്‍പ്പെടെഅപമര്യാതയായി പെരുമാറിയഅധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യമഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റിപ്രതിഷേധ മാര്‍ച്ച്‌നടത്തിനടത്തി.പെരിയ ടൗണില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് തുടങ്ങി.കേന്ദ്ര സര്‍വകലാശാലകവാടത്തിന് മുന്നില്‍പോലീസ് മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.സി.സുബൈദ അധ്യക്ഷത വഹിച്ചു. സുനു ഗംഗാധരന്‍, ടി.കെ.ചന്ദ്രമ്മ, എം. ഗൗരി, കെ.വി.രുക്മണി,,ഫൗസിയ ഷെരീഫ് എം.ചന്ദ്രമതി,കെ.സുജാത, വി. ഗീത, ശാന്തകുമാരിഎന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.സുമതി സ്വാഗതം പറഞ്ഞു.

 

Spread the love
error: Content is protected !!