എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതര്‍ ആധുനിക വികസനത്തിന്റെ ഇരകള്‍

കാഞ്ഞങ്ങാട് : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ആധുനിക വികസനത്തിന്റെ ഇരകളാണെന്ന് പ്രമുഖ കര്‍ഷക നേതാവ് ചുക്കി നഞ്ചുണ്ടസ്വാമി പറഞ്ഞു. ജനാധിപത്യ സര്‍ക്കാറിന് ഇവരെ ഏറ്റെടുക്കാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്വവുമുണ്ടെന്ന് ചുക്കി കൂട്ടി ചേര്‍ത്തു.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രക്ഷോഭ റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.എ.ഹമീദ് ഹാജി അദ്ധ്യക്ഷം വഹിച്ചു.ദുരിതബാധിതരായ കുട്ടികള്‍ പന്തം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡോ.ഖാദര്‍ മാങ്ങാട്, ഡോ.അംബികാസുതന്‍മാങ്ങാട്,അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഡ്വ.പി.വി.രാജേന്ദ്രന്‍, മിനി ചന്ദ്രന്‍, മാധവന്‍ മാഷ് കരിവെള്ളൂര്‍, ഡോ.ഷാഹുല്‍ ഹമീദ്, സജീവന്‍ പാനൂര്‍, കാര്‍ത്തികേയന്‍ പെരിയ, വി വി സതി , രമേശ് മേത്തല എന്നിവര്‍ സംസാരിച്ചു. എം കെ അജിത സ്വാഗതവും പി ഷൈനി നന്ദിയും പറഞ്ഞു.

ഇ തമ്പാന്‍, മുസ്തഫ പടന്ന, കരീം ചൗക്കി, സി എച്ച് ബാലകൃഷ്ണന്‍, ജെയിന്‍ പി വര്‍ഗീസ്, രാധാകൃഷ്ണന്‍ അഞ്ചാംവയല്‍,
കെ. ചന്ദ്രാവതി, സി.വി. നളിനി, ബേബി അമ്പിളി, അമ്പാപ്രസാദ്, ഗീത ചെമ്മനാട്, കൃഷ്ണന്‍ മടിക്കൈ, ശ്രീധരന്‍ മടികൈ, പ്രമീള ചന്ദ്രന്‍, സരസ്വതി അജാനൂര്‍, ചന്ദ്രാവതി കാഞ്ഞങ്ങാട്, തസ്രിയ ചെങ്കള, മിസ്രിയ ചെങ്കള, പുഷ്പ എളേരി, ജഗദമ്മ കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
error: Content is protected !!