അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ ആദരവും, ജഴ്‌സി പ്രകാശനും നടത്തി

കാഞ്ഞങ്ങാട്: അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഡി വൈ എസ് പിസി.കെ.സുനില്‍കുമാറിന് ഉപഹാരം നല്‍കി ആദരിച്ചു.മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജിംങ് ഡയറക്ടര്‍ ഖാലിദ് സി പാലക്കി ഉപഹാരം കൈമാറി.ചടങ്ങില്‍ വെച്ച് ഹണി കേക്ക് സ്‌പോണ്‍സര്‍ ചെയ്ത അരയാല്‍ ബ്രദേഴ്‌സിന്റെ 2024-25 വര്‍ഷത്തെ ടീം ജേഴ്‌സി ഡി വൈ എസ് പി സി.കെ.സുനില്‍കുമാര്‍ ലോഞ്ചിംങ് യുവ വ്യവസായി എം എന്‍ ഇസ്മായില്‍ മാണിക്കോത്തിന് കൈമാറി നിര്‍വ്വഹിച്ചു.
ബഹ്‌റൈന്‍ കോഡിനേറ്റര്‍ കെ. അബ്ദുള്‍ റഹ്‌മാന്‍ പ്രവര്‍ത്തന ഫണ്ടും കൈമാറി.അരയാല്‍ ബ്രദേഴ്‌സ് പ്രസിഡന്റ് ഹമീദ് കെ.മൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു.പി.എം ഫാറുഖ് ഹാജി,നൗഫല്‍ നസറുദ്ധീന്‍,ഹുസൈന്‍ പാലാട്ട്,
തെരുവത്ത് മൂസഹാജി, എ.ഹമീദ് ഹാജി,എം ഹമീദ് ഹാജി,ഡോ: അബൂബക്കര്‍, ടി മുഹമ്മദ് അസ്ലം, ആര്‍ക്കോ ഡയറക്ടര്‍ അബ്ദുള്‍ റഹ്‌മാന്‍, ഹമീദ് ചേരക്കടത്ത്, ബശീര്‍ചിത്താരി,പി.പി അബ്ദുല്‍ റഹ്‌മാന്‍, പി.എം ഷുക്കൂര്‍,ഖാലിദ് അറബിക്കാടത്ത്, അഷറഫ് ചോട്ട, നൂറുദ്ധീന്‍,തസ്ലീം വടക്കന്‍,റഫീഖ് കല്ലിയായില്‍, റമീസ് മട്ടന്‍, അഷറഫ് ഹന്ന, മുഹമ്മദ് അലി പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.മുഹമ്മദ് കുഞ്ഞി മട്ടന്‍ സ്വാഗതവും,ഷൗക്കത്ത് കൊളവയല്‍ നന്ദിയുംപറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Spread the love
error: Content is protected !!