ഷാര്‍ജ: മടിക്കൈ പ്രവാസി അസോസിയേഷന്‍ ഗ്രാമോത്സവം സീസണ്‍ 8 ഷാര്‍ജ പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. എം പി എ പ്രസിഡന്റ് ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു. എം പി എ സെക്രട്ടറി പ്രമോദ് ബങ്കളം, രക്ഷധികാരികളായ ഉമ്മവരന്‍, രാമകൃഷ്ണന്‍, ദിവാകരന്‍, സോമചന്ദ്രന്‍, എം പി എ വനിതാ സെക്രട്ടറി ബിന്ദു കണ്ണന്‍, ബാലവേദി സെക്രട്ടറി മയൂഖ മധു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മനോജ് കയ്യില്‍ സ്വാഗതവും ഖജാന്‍ജി ശ്രീധരന്‍ പെരിയേടത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് മെമ്പര്‍മാരെ നാലു ഗ്രൂപ്പുകളിലായി തിരിച്ചു നടന്ന വാശിയെറിയ കായിക മത്സരങ്ങളില്‍ ബ്ലൂ, എല്ലോ എന്നീ ഗ്രൂപ്പുകള്‍ 117 പോയിന്റ് നേടി സംയുക്ത ജേതാക്കളായി.തൊട്ടു പിറകില്‍ 104 പോയിന്റ് ആയി ഗ്രീന്‍ ഗ്രൂപ്പ് രണ്ടാംസ്ഥാനവും 84 പോയിന്റ് നേടി റെഡ് ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .