എന്‍ഡോസള്‍ഫാന്‍ സമരം: ജനപ്രതിനിധികള്‍ ഏറ്റെടുക്കണം: ഡോ. ഖാദര്‍ മാങ്ങാട്; കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തുന്ന സമരം ഏറെറടുക്കാന്‍ അഞ്ച് എം.എല്‍.എമാരും എം.പി.യും തയ്യാറാവണമെന്ന് ഡോ. ഖാദര്‍ മാങ്ങാട് ആവശ്യപ്പെട്ടു.
മൂന്ന് മാസം പിന്നിട്ടിട്ടും ഇടതുപക്ഷം ഹൃദയ പക്ഷമാണെന്ന് ഉദ്‌ഘോഷിക്കുന്ന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകത്തത് അമ്മമാരെ പട്ടിണിക്കിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു ഖാദര്‍ മാങ്ങാട്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പൊതു സമൂഹം ഇടപെട്ട് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഡോ.അജയകുമാര്‍ കോടോത്ത് ആവശ്യപ്പെട്ടു.
ഡോ.അംബികാസുതന്‍ മാങ്ങാട് നിരാഹാരസമരം ഉദ്ഘാടനം ചെയ്തു .
ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാനുളള ശ്രമം സര്‍ക്കാര്‍ നടത്തണമെന്ന് അംബികാസുതന്‍ ആവശ്യപ്പെട്ടു.
എം.കെ. അജിത അദ്ധ്യക്ഷം വഹിച്ചു.
ഡോ.അജയകുമാര്‍ കോടോത്ത്,
അഡ്വ: ടി. വി. രാജേന്ദ്രന്‍,
ഫറീന കോട്ടപ്പുറം എന്നിവര്‍ ഐകൃദാര്‍ഢ്യ നിരാഹാരം നടത്തി.
ഡോ. ടി. എം. സുരേന്ദ്രനാഥ് , മോഹനന്‍ കുശാല്‍ നഗര്‍, വി.കമ്മാരന്‍ , ഉമേശന്‍ തൈക്കടപ്പുറം,
പി. മുരളീധരന്‍ ,
എച്ച് സൂര്യഭട്ട് , മാധവന്‍ കരിവെള്ളൂര്‍,
തമ്പാന്‍ മടിയന്‍,
ഇ. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പി. ഷൈനി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!