അശരണര്‍ക്ക് അത്താണിയായിസ്‌നേഹാലയം

അശരണര്‍ക്ക് അത്താണിയായിസ്‌നേഹാലയം. ഏകദേശം 200-ഓളം അന്തേവാസികള്‍ താമസിക്കുന്ന സ്‌നേഹാലയത്തില്‍ 12 സ്റ്റാഫുകള്‍ ആണ് ജോലി ചെയ്യുന്നത്. കിടപ്പു രോഗികളുണ്ട് മാനസിക വൈകല്യം ഉള്ളവരുണ്ട് പ്രായമായവരുണ്ട്. രാവിലെ അഞ്ചര മണിക്ക് തുടങ്ങുന്ന ദിനചര്യ വൈകിട്ട് 8:30 മണി വരെ യാതൊരുവിധ വിശ്രമമില്ലാതെ ചെയ്തു തീര്‍ക്കുന്നഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍.നൂറില്‍ പരം അന്തേവാസികളെ അവരുടെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുകയും കുളിപ്പിക്കുകയും എല്ലാരീതിയിലും അവരെ സംരക്ഷിച്ചു പോന്ന പ്രിയപ്പെട്ടവര്‍. വൃത്തിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ എല്ലാ രീതിയിലും സ്‌നേഹം മാത്രം മുഖമുദ്രയാക്കിയ നമ്മുടെ പ്രിയപ്പെട്ട സ്‌നേഹാലയം. ഈ സ്ഥാപനത്തെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെ കടമയാണ്.ഇന്ന് ഈ സ്ഥാപനം വളരെ അധികം സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത് പക്ഷേ ആരോടും പരിഭവം പറയാതെ അവിടത്തെ അന്തേവാസികളെ യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ പരിചരിച്ചു പോകുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹം കൊണ്ട് മാത്രമാണ്. അവര്‍ ചെയ്യുന്ന ഈ പുണ്യപ്രവര്‍ത്തിക്ക് നമുക്ക് ശിരസ്സ് നമിക്കാം. സ്‌നേഹത്തോടുകൂടി ഈ സ്‌നേഹാലയത്തെ നമുക്ക് ചേര്‍ത്തുപിടിക്കണം എന്നെന്നേക്കുമായി.

തന്റെ ജീവിതത്തിലുടനീളം അതിഥികളെയും അനാഥരെയും സ്‌നേഹിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ നാലാം ചരമവാര്‍ഷികത്തില്‍ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ആയിരുന്നു ഉച്ചഭക്ഷണം. പ്രിയപ്പെട്ടഹാജിക്കയുടെ അതേ പാത പിന്തുടര്‍ന്ന് കൊണ്ട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മക്കള്‍ അന്തേവാസികള്‍ക്ക് നല്‍കിയ വിഭവസമൃദ്ധമായ ഭക്ഷണം മനസ്സിനും ശരീരത്തിനും കുളിര്‍മയേകിര ഒരുഅനുഭമായി മാറി.

നൗഫല്‍ സി. ബി. ചിത്താരി
( സാമൂഹ്യപ്രവര്‍ത്തകന്‍)

Spread the love
error: Content is protected !!