അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു: പാറപ്പള്ളി പി എച്ച് ശാഹിദ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന്  നാട്ടില്‍ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു.  പാറപ്പള്ളി പി എച്ച് ശാഹിദ് (28) ആണ് ചൊവ്വാഴ്ച രാത്രി  കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ദുബൈയില്‍ അമ്മാവന്‍ പി എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍  ചികിത്സലായിരുന്നു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള ആശുപത്രിയില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല.  ദുബൈയില്‍ ജോലി ചെയ്യവേ യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ശാഹിദിന് ലഭിച്ചിരുന്നു . കെഎംസിസി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശാഹിദ് സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ്.  പരേതരായ ബേക്കല്‍ മൗവ്വലിലെ മുഹമ്മദ് കുഞ്ഞി -സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ. മുസവ്വിറ (ചിത്താരി).ഏക മകള്‍ സുഹറ മെഹ്വിഷ് (രണ്ടരവയസ്). ഏക സഹോദരന്‍ ഷാനു (ദുബായ് കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിസെക്രട്ടറി).

 

Spread the love
error: Content is protected !!