ലക്ഷ്മിപ്രിയയ്ക്ക് സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് ; വൈക്കത്ത് ഗ്രാമത്തിന്റെ അഭിമാനം

തൃക്കരിപ്പൂര്‍ : സി.ബി.എസ് ഇ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് നേടി വൈക്കത്ത് സ്വദേശിനി ലക്ഷ്മിപ്രിയ മോഹന്‍. പയ്യന്നൂര്‍ പി.എം ശ്രീ കെ.വി യിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ലക്ഷ്മിപ്രിയ  ഇപ്രാവശ്യത്തെ സി.ബി എസ് ഇ പത്താം തരം പരീക്ഷയിലാണ് സംസ്ഥാന തല വിജയി ആയത്. വൈക്കത്തെ സിവില്‍ എഞ്ചിനീയറായ മോഹന്‍ നമ്പ്യാര്‍ എന്‍.വിയുടെയും എല്‍ എസ് ജി.ഡി പ്ലാനിങ്ങ് ഓഫീസ് കണ്ണൂരിലെ ജീവനക്കാരിയായ ശ്രീജ തങ്കപ്പന്‍ ദമ്പതികളുടെ മകളായ ലക്ഷ്മിപ്രിയ 98.6 ശതമാനം മാര്‍ക്കോടെയാണ് ഈ ഉന്നത വിജയം കരസ്ഥമാക്കിയത് കണ്ണൂര്‍ ജില്ലയില്‍ സി.ബി എസ് ഇ പത്താം തരത്തില്‍ ഒന്നാം സ്ഥാനത്താണ് ലക്ഷ്മിപ്രിയ ‘.ചുരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല അംഗമായ ഈ മിടുക്കി നല്ലൊരു വായനക്കാരിയാണ് ‘സ്‌കൂള്‍ ജില്ലാ സംസ്ഥാന കലാമത്സരങ്ങളില്‍ മികവുറ്റ വിജയം കരസ്ഥമാക്കാന്‍ ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്. ഏഴിമലകേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം തരത്തില്‍ പഠിക്കുന്ന ധന്‍വിന്‍മോഹന്‍സഹോദരനാണ്.

Spread the love
error: Content is protected !!