ഉല്‍സവ സ്ഥലത്ത് സൈനികനും കുടുംബത്തിനും നേരെ ആക്രമം; പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

കാഞ്ഞങ്ങാട്: ഉല്‍സവം കാണാന്‍ എത്തിയ സൈനികനും കുടുംബത്തിനും നേരെ ആക്രമം നടത്തിയതിന് പോലിസ് പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലയെന്ന് കുന്നുംകൈ സ്വദേശി പശ്ചമി ബംഗാളില്‍ സൈനികനായി ജോലി ചെയ്യുന്ന നിധിന്‍ ബാബുവാണ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഈ കഴിഞ്ഞ ഏപ്രില്‍ നാലാം തിയ്യതി വടക്കെ പുലിയന്നൂരില്‍ ഒറ്റ ക്കോലം കാണാന്‍ പോയ നിധിനും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്.

ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള കഴിഞ്ഞ് തൊട്ടടുത്ത സ്‌കൂളില്‍ വിശ്രമിക്കുന്ന സമയത്ത് അനീഷ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം വരികയും നിങ്ങള്‍ ഇവിടെന്തു കാര്യം എന്ന് ചോദിച്ച് തന്റെ കോളറിന് പിടി ച്ചെന്നാണ് നിധിന്‍ പറയുന്നത്.അതില്‍ പലരും മദ്യപിച്ചിരുന്നു ഭാര്യയും അനിയത്തിമാരും എഴു ന്നേല്‍ക്കുകയും ത ന്നെയും സഹോദര നെയും അടിക്കുന്നത് കണ്ട പ്പോള്‍ നില വിളിക്കുകയുമായിരുന്നു. അതിനിടയില്‍ ത ന്റെ ഭര്‍ത്താവാണ് എന്ന് തന്റെ ഭാര്യ പറയുന്നത് കേള്‍ക്കാതെ ഭാര്യ യെയും അനുജത്തി യെയും വസ്ത്രം വലിച്ച് താഴ്ത്തി മാനഹാനി വരുത്തുകയുമാണ് സംഘം ചെയ്തതെന്നും നിധിന്‍ പറയുന്നു. ഇത് കണ്ട തടയാന്‍ പോയ തന്നെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചതായും നിധിന്‍ പറയുന്നു. അനീഷ്, ഉ പേന്ദ്രന്‍, രജീഷ് എന്നിവരു ടെ നേതൃത്വത്തില്‍ 15 അംഗം സംഘത്തി നെതി രെ ത ന്റെ ഭാര്യക്ക് അറിയാവുന്നത് കണക്കി ലെടുത്ത് ആക്രമത്തിന് ഇരയായി നീലേശ്വരം താലൂക്കാസ്പത്രി ചികില്‍സയ്ക്ക് ശേഷം നീലേശ്വരം പൊലിസില്‍ പരാതി നല്‍കി.ശേഷം പൊലിസ് കേസെടുത്തിട്ടും അറസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങള്‍ ഇതുവ രെ എടുത്തില്ല. അന്ന് ത ന്നെ സംഭവം ഒത്തു തീര്‍പ്പിനായി മൂന്ന് പ്രതികളായി കേ സെടുത്തവര്‍ വന്നിരുന്നു. അതിന് തങ്ങള്‍ നിന്നില്ല. ശേഷം പൊലിസ് അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കാത്തതിനാല്‍ ആദ്യം ഡി.വൈ.എസ്.പി യെ വിളിച്ച് വിവരം പറഞ്ഞു എന്നിട്ടും പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. സംഭവം നടന്ന് പത്ത് ദിസവമായിട്ടും പൊലിസ് ഇതവ രെ പ്രതിക ളെ അറസ്റ്റ് ചെയ്തില്ലന്നും നിധിന്‍ ബാബു ആ രോപിക്കുന്നത്. പ്രതികള്‍ക്ക് ഭരണ കക്ഷിയിലുള്ള പിടിപ്പാടാണ് ഇത്തരത്തില്‍ കേ സെടുത്തിട്ടും അനന്തര നടപടികള്‍ പൊലിസ് എടുക്കാത്തതിന്റെ കാരണ മെന്നും നിധിനും കുടുംബവും ആ രോപിക്കുന്നു.

Spread the love
error: Content is protected !!