ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ നേതൃയോഗം മൂന്നിന്

നീലേശ്വരം: ലോക ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിന്റെ ഏക പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെയും, മാതൃ- യുവജന സഭയുടെയും കമ്മിറ്റി കാസര്‍കോട് ജില്ലയില്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള
ഗുരുഭക്തരുടെ ജില്ലാ നേതൃയോഗം മൂന്നിന് ഞായറാഴ്ച രാവിലെ 10.30 ന് നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ ചേരും. ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റിന്റെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബങ്കളം ഗുരുമഠത്തിന്റെ ചുമതലയുള്ള ശിവഗിരി മഠത്തിലെ
സ്വാമി സുരേശ്വരാനന്ദ അദ്ധ്യക്ഷത വഹിക്കും. മാതൃസഭ കേന്ദ്രസമിതി ഉപാധ്യക്ഷ പി.കെ. ഗൗരി ടീച്ചര്‍, ജി ഡി. പി എസ് ജോയിന്റ് രജിസ്ട്രാര്‍ സി. ടി അജയകുമാര്‍, യുവജന സഭ കേന്ദ്ര സമിതി അംഗങ്ങള്‍, സീന സൂര്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ജാതി-മത ഭേദമന്യേ ഗുരുഭക്തര്‍ യോഗത്തില്‍ സംബന്ധിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!