മിനിലോറിയിടിച്ച് പരിക്കേറ്റ വെളിച്ചപ്പാടന്‍ മരിച്ചു : പൂച്ചക്കാട്ടെ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടാണ് മരിച്ചത്

 

പൂച്ചക്കാട് :മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍ വീട്ടില്‍ താമസകാരനുമായിരുന്ന വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് മരണപ്പെട്ടത്.

നവംമ്പര്‍ 9 ന് രാത്രി 7.30 ന് പൂച്ചക്കാട് വെച്ച് സീബ്രാ ലൈനില്‍ കൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് മിനിലോറിയിടിച്ച് തെറിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം . നിരവധി ക്ഷേത്രങ്ങളില്‍ വെളിച്ചപ്പാടന്‍ എന്ന നിലയില്‍ സുപരിചിതനാണ് കൃഷ്ണന്‍. ഭാര്യ : വാസന്തി (ജി.എം.യു.പി.സ്‌കൂള്‍ പളളിക്കരയിലെ ഹെല്‍പ്പര്‍), മക്കള്‍: ചാന്ദിനി, സന്ധ്യ. മരുമക്കള്‍ : ജയചന്ദ്രന്‍, മധു. സഹോദരങ്ങള്‍ : ജാനകി, കാര്‍ത്ത്യായനി, ഓമന (റിട്ട. ഹെഡ് നേഴ്‌സ് ) സരോജനി (നേഴ്‌സ് ).ശവസംസ്‌കാരം ഇന്ന് വൈകുന്നേരം കുടുംബ വീടായ ഇരിയണ്ണിയില്‍

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!