ഡയാലിസിസ് രോഗികളെ ചേര്‍ത്ത് പിടിച്ച് മാട്ടുമ്മല്‍ ആമു ഹാജി കുടുംബം

 

ചിത്താരി : പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികള്‍ക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് ചിത്താരിയിലെ മര്‍ഹും മാട്ടുമ്മല്‍ ആമു ഹാജി കുടുംബം . പ്രായമായ ഉമ്മമാര്‍ മുതല്‍ ചെറുതലമുറയിലെ കുഞ്ഞുങ്ങള്‍ വരെയുള്ളവര്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ത്ത് പിടിക്കുനതിന് വേണ്ടി കുടുംബ സംഗമം നടത്തി. കളിചിരി തമാശകളുമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പിരിയുമ്പോഴും പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് വേണ്ടിയും ഒന്നിക്കുകയായിരുന്നു മാട്ടുമ്മല്‍ ആ മു ഹാജി ഫാമിലി. സൗത്ത് ചിത്താരിയില്‍ പ്രവര്‍ത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ കാരുണ്യത്തിന് കൈ താങ്ങ് ചാലഞ്ച് പദ്ധതിയില്‍ പങ്കാളിയായി കൊണ്ടാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ വെച്ച് നടന്ന ആമു ഹാജി ഫാമിലി കുടുംബ സംഗമം 2K23 പരിപാടിയില്‍ വെച്ച് മാണിക്കോത്ത് ജുമാ മസ്ജിദ് ഖത്തിബ് മുഹയിദ്ധീന്‍ അല്‍ അസ്ഹരി ചിത്താരി ഡയാലിസിസ് സെന്റെര്‍ അഡ്മിന സ് ട്രേറ്റര്‍ ഷാഹിദ് പുതിയ വളപ്പിന് ചെക്ക് കൈമാറി. മാട്ടുമ്മല്‍ ആമു ഹാജി ഫാമിലിയുടെ ഈ പ്രവര്‍ത്തനം മാതൃകാ പരമാണനും നാട്ടില്‍ നടക്കുന്ന ഫാമിലി മീറ്റുകള്‍ കാരുണ്യത്തിന്റെ വേദി കൂടി ആക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഹിയദ്ധീന്‍ അല്‍ അസ്ഹരി ഉസ്താദ് പറഞ്ഞു. ചടങ്ങില്‍ ഡയാലിസിസ് സെന്റെര്‍ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി ഖത്തര്‍ ട്രഷാര്‍,ത്വയ്യിബ് കൂളിക്കാട് സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സി കെ കരീം , മാട്ടുമ്മല്‍ മുബാറക് ഹസൈനാര്‍ ഹാജി വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ് സി മുഹമ്മദ് കുഞ്ഞി ,ഷെരീഫ് മാട്ടുമ്മല്‍ ,റാഷിദ് മാട്ടുമ്മല്‍ ഷംസു മാട്ടുമ്മല്‍ സുബൈര്‍ മാട്ടുമ്മല്‍,ഉഷാമത്ത് ,ഷാക്കിര്‍ പിവി എന്നിവര്‍ പങ്കെടുത്തു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!