തനിച്ചു താമസിക്കുന്ന മദ്ധ്യവയസ്‌കന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

നീലേശ്വരം : തനിച്ചു താമസിക്കുന്ന മദ്ധ്യവയസ്‌കനെ വീട്ടിനകത്ത് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാര്യങ്കോട്ടെ ഇലക്ട്രീഷ്യന്‍ ആറ്റീപ്പില്‍ രാഘവനെയാണ് (50) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പരേതരായ കുഞ്ഞിരാമന്‍ വെളിച്ചപ്പാടന്‍- ഉമ്പിച്ചി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : നാരായണി, കരുണാകരന്‍.

Spread the love
error: Content is protected !!