സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ അനുഷ ആര്‍.ചന്ദ്രന് യുവജനക്ഷേമബോര്‍ഡ് അനുമോദനം നല്‍കി

ഒടയംചാല്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 791-ാം റാങ്ക് നേടിയ ചെന്തളത്തെ അനുഷ ആര്‍.ചന്ദ്രനെ യുവജനക്ഷേമബോര്‍ഡ് വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നു സ്നേഹോപഹാരം കൈമാറി. യൂത്ത് ക്യാപ്റ്റന്‍ റെനീഷ്, മുന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സുരേഷ് വയമ്പ്, ശിവകുമാര്‍ എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!