വാര്‍ഷിക നിറവില്‍ ആനന്ദാശ്രമം റോട്ടറി സ്‌കൂള്‍: സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച ‘ ഹരി നമ്പ്യാര്‍ ‘മെമോറിയല്‍ ഹാളിന്റെ ഉല്‍ഘാടനം ഇന്ന്‌

മാവുങ്കാല്‍: ബൗദ്ധീക ഭിന്നശേഷി കുട്ടികള്‍ക്ക് പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന റോട്ടറി എം ബി എം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് സ്വന്തം ഓഡിറ്റോറിയം നിര്‍മ്മിച്ചു പ്രവര്‍ത്തന സജ്ജമാക്കി. ഹരി നമ്പ്യാര്‍ മെമ്മോറിയല്‍ ഹാള്‍ എന്ന നാമധേയത്തില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം ഇന്ന്‌ വൈകുന്നേരം 6 മണിക്ക് വ്യവസായ പ്രമുഖനും ചലചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

ചടങ്ങില്‍ ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. റോട്ടറി എം ബി എം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ:എം.ആര്‍.നമ്പ്യാര്‍ സ്വാഗതം പറയും. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ശ്യംകുമാര്‍ പുറവങ്കര അദ്ധ്യക്ഷനാവും. സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടനുബ ന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിശിഷ്ട വ്യക്ത്തികള്‍ സംബന്ധിക്കും. തുടര്‍ന്ന് വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍അരങ്ങേറും.

Spread the love
error: Content is protected !!