ഇമ്മാനുവല്‍ സില്‍ക്‌സ് വിഷു- ഈസ്റ്റര്‍- റംസാന്‍ ഹാര്‍മണി ഫിയസ്റ്റയുടെ നറുക്കെടുപ്പ് വിജയിക്ക് സമ്മാനം നല്‍കി

കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്ത് പുത്തന്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഇമ്മാനുവല്‍ സില്‍ക്‌സില്‍ വിഷു- ഈസ്റ്റര്‍- റംസാന്‍ ഫിയസ്റ്റയുടെ ദിവസേനയുള്ള നറുക്കെടുപ്പ് വിജയിക്ക് സമ്മാനം നല്‍കി ദിവസേനയുള്ള നറുക്കെടുപ്പിലൂടെ അഞ്ജിത കാറ്റാടി, അഷ്‌റഫ് അതി ഞ്ഞാല്‍, സംസാബി മലബാര്‍ മെഡിക്കല്‍സ്, വില്‍സണ്‍ ടി തോമസ്, ശ്രീകല മുള്ളേരിയ, ഗീത കെ വി കാഞ്ഞങ്ങാട്, ദില്‍ഫാന്‍ ചിത്താരി, ഗൗരി നായ്ക്കയം, ജാന്‍സി ബളാല്‍, ആശാലത കരിവെള്ളൂര്‍ തുടങ്ങിയവര്‍ മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍, ഗ്യാസ് സ്റ്റൗ എന്നീ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

മികച്ച വസ്ത്രങ്ങളുടെ കളക്ഷനും ദിവസേനയുള്ള സമ്മാനങ്ങളുടെ നറുക്കെടുപ്പും നിരവധിയായ കസ്റ്റമേഴ്‌സിനെയാണ് ഇമ്മാനുവലിലേക്ക് ആകര്‍ഷിക്കുന്നത്. ന്യായമായ വില, മികച്ച സെലക്ഷന്‍ മികച്ച കസ്റ്റമര്‍ സര്‍വീസ് എന്നിവയാണ് ഇമ്മാനുവല്‍ സില്‍ക്‌സിലേക്ക് കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇമ്മാനുവല്‍ സില്‍ക്‌സില്‍ നടന്ന സമ്മാന വിതരണ ചടങ്ങില്‍ കാഞ്ഞങ്ങാട് തഹസില്‍ദാര്‍ എം. മായ ഇന്നലത്തെ നറുക്കെടുപ്പിലെ വിജയി പുല്ലൂര്‍ സ്വദേശി ഘനശാമിന് ടി.വി. സമ്മാനമായി നല്‍കി ചടങ്ങില്‍ സി.പി. ഫൈസല്‍, പി.ആര്‍. ഓ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

 

Spread the love
error: Content is protected !!