സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വില: അരലക്ഷം കടന്നു

കൊച്ചി: ചരിത്രത്തില്‍ ആ?ദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില അരലക്ഷം രൂപ കടന്നു. വ്യാഴാഴ്ച പവന്റെ വില 1,040 രൂപ കൂടി 50,400 രൂപയിലെത്തി. ഗ്രാമിന്റെ വില 130 രൂപ വര്‍ധിച്ച് 6,300 രൂപയുമായി. 49,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരുവര്‍ഷത്തിനിടെ 10,000 രൂപയോളമാണ് വര്‍ധിച്ചത്.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,225 ഡോളറായി വര്‍ധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 67,320 രൂപയായി ഉയര്‍ന്നു. മാര്‍ച്ച് 21-ാം തീയതിയാണ്
സംസ്ഥാനത്ത് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് അന്ന് 2,200 ഡോളറിന് മുകളിലായിരുന്നു. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ പവന് 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Spread the love
error: Content is protected !!