ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയില്‍ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ് നടത്തി

പരപ്പ: ഗോത്ര മേഖലയിലെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയില്‍ രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മഹേഷ് സാരംഗ് ക്ലാസ് കൈകാര്യം ചെയ്തു. പിടിഎ പ്രസിഡന്റ് എ ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി വി ചന്ദ്രന്‍ , വാര്‍ഡ് മെമ്പര്‍മാരായ സി എച്ച് അബ്ദുള്‍ നാസര്‍, എം പി രാഘവന്‍ , പ്രിന്‍സിപ്പല്‍ ശ്രീപതി എസ് എം , അസിസ്റ്റന്റ് വി കെ പ്രഭാവതി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി ജനാര്‍ദ്ദനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെവി നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!