ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി റമദാന്‍ സ്‌നേഹ സമ്മാനം വിതരണം ചെയ്തു

കാഞ്ഞങ്ങാട് : ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗിന്റെ സഹകരണത്തോടെ 100 വനിതകള്‍ക്ക് റമദാന്‍ സ്‌നേഹ സമ്മാനമായി നിസ്‌കാര കുപ്പായം വിതരണം ചെയ്തു. ദുബൈ കെ. എം. സി. സി. കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ ആരിഫ് കൊത്തിക്കാല്‍, കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദിന് നല്‍കി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷീബാ ഉമ്മര്‍ സ്വാഗതം പറഞ്ഞു. കെ. കെ. ബദറുദീന്‍, സി. കെ. റഹ്‌മത്തുള്ള, ബഷീര്‍ ചിത്താരി, എ. കെ. അബ്ദുള്ള, ടി. പി. ഖാലിദ്, ലീഗ് മജീദ്, ആയിഷ ഫര്‍സാന, സി. എച്ച്. സുബൈദ, സി. കുഞ്ഞാമിന, ഹാജറ സലാം, മറിയ കുഞ്ഞി കൊളവയല്‍, റസിയ ഗഫൂര്‍, ആയിഷ അഷറഫ്, മറിയം മൊയ്തു തുടങ്ങിയവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!