വായനശാല സാംസ്‌കാരിക കൂട്ടായ്മയുടെ ചെറുകഥാ പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: കെ.എസ്. ആര്‍. ടി. സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ വായനശാല സാംസ്‌കാരിക കൂട്ടായ്മ ഏര്‍പ്പെടുത്തിയ 2023 ലെ സംസ്ഥാന തല ചെറുകഥാ പുരസ്‌ക്കാരവും മികച്ച കഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘വായനശാല കഥകളതിസാദരം’ കഥാസമാഹാരത്തിന്റെ പ്രകാശനവും കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അംബികാസുതന്‍ മാങ്ങാട് കെ.എസ്. രതീഷിന് പുരസ്‌കാരം നല്‍കി.പ്രത്യേക ജൂറി പുരസ്‌ക്കാരവും അദ്ദേഹം വിതരണം ചെയ്തു. ഡോ.ആര്‍. രാജശ്രീ കഥകളതിസാദരം കഥാസമാഹാരം പ്രകാശനം ചെയ്തു. വായനശാല സാംസ്‌കാരിക കൂട്ടായ്മ പ്രസിഡണ്ട് പി.വി. രതീശന്‍ അധ്യക്ഷത വഹിച്ചു.. ജീജാ അനിരുദ്ധന്‍ പുസ്തകപരിചയം നടത്തി. പുസ്തക പ്രസാധകന്‍ നാലപ്പാടം പത്മനാഭന്‍, കവി ദിവാകരന്‍ വിഷ്ണുമംഗലം, ഡോ.എ വി സത്യേഷ്‌കുമാര്‍ , ശ്രീജ വിജയന്‍ എന്നിവര്‍ സംസാരിച്ചു. .കെ.എസ്. രതീഷിന്റെ ചിരിക്കണ പെരയില് പാടണൊരു കട്ടില് എന്ന കഥയ്ക്കാണ് വായനശാലയുടെ പ്രഥമ ചെറുകഥ പുരസ്‌ക്കാരം ലഭിച്ചത്. ഡോ. എ. വി സത്യേഷ് കുമാര്‍ (കൊക്കോള്‍ഡ്) ശ്രീജ വിജയന്‍ ( ക്ലാരയ്ക്കും രാധക്കും പറയാനുള്ളത്)റീന പി.ജി (ചോരപ്പങ്ക്) ജോമോന്‍ ജോസ് (അവര്‍ മാംസം കൊണ്ടും രക്തം കൊണ്ടും കളിക്കുന്നു) വി.പി. ഏലിയാസ് (കൂടോത്രം) എന്നിവരുടെ കഥകള്‍ക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരവും ലഭിച്ചു. പുരസ്‌ക്കാര നിര്‍ണയ സമിതിക്ക് ലഭിച്ച കഥകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 കഥകള്‍ ഉള്‍പ്പെടുത്തിയാണ് കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. വായനശാല കൂട്ടായ്മ സെക്രട്ടറി കെ.പ്രദീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ. ഗൗരി നന്ദിയും പറഞ്ഞു. ആവണിയുടെ നൃത്ത സംഗീത
ശില്പവുംഅരങ്ങേറി.

Spread the love
error: Content is protected !!