കാഞ്ഞങ്ങാട് :ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് നഗരത്തില്‍
കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെയാണ് റൂട്ട് മാര്‍ച്ച് നടന്നത്. ഹോസ്ദുര്‍ഗില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. കേന്ദ്ര സേനക്കൊപ്പം കേരള പൊലീസും മാര്‍ച്ചില്‍ അണിനിരന്നു. റൂട്ട് മാര്‍ച്ച് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പ്രശ്‌ന ബാധിത ബൂത്തുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.