ബി ജെ പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് രണ്ടാം ദിനം പാര്‍ട്ടിയില്‍ തിരിച്ച് എത്തി

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രണ്ടാം ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ച് എത്തി. കോണ്‍ഗ്രസ് മടിക്കൈ മണ്ഡലം മുന്‍ പ്രസിഡന്റും യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ ബങ്കളത്തെ എ.മൊയ്തീന്‍ കുഞ്ഞിയാണ് തിരിച്ച് എത്തിയത്. ഇന്ന് രാവിലെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ഷാളണിയിച്ചു കൊണ്ട് മൊയ്തീന്‍ കുഞ്ഞിയെ പാര്‍ട്ടിലേക്ക് സ്വീകരിച്ചു. മൊയ്തീന്‍ കുഞ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൊയ്തീന്‍ കുഞ്ഞി കോണ്‍ഗ്രസ്സിലേക്ക് വീണ്ടും തിരിച്ചെത്തിയത്.

കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മഡിയന്‍ ഉണ്ണികൃഷ്ണന്‍ , നീലേശ്വരം മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനന്‍, പി രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ ഇ. ഷജീര്‍, പ്രവീണ്‍ തോയമ്മല്‍,
ടി. കുഞ്ഞികൃഷ്ണന്‍, ഐ.എന്‍ ടി.യു.സി ജില്ലാ സെക്രട്ടറി വി.വി. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ
ബുധാനാഴ്ച വൈകീട്ടാണ് വാഴക്കോട് നടന്ന എന്‍ ഡി എ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ച് ബി ജെ പി
ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍ മൊയ്തീന്‍ കുഞ്ഞിയെ ഷാള്‍ അണിച്ച് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ സമരാഗ്‌നി യാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ലെന്ന കാരണത്തില്‍ ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. കുടുംബങ്ങളുടെ കടുത്ത സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകേണ്ടി വന്നത് എന്ന് മൊയ്തീന്‍ കുഞ്ഞി മിറാക്ക്ള്‍ ന്യൂസിനോട്പറഞ്ഞു.

Spread the love
error: Content is protected !!