പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം തിരുവോണ മഹോത്സവത്തിന് തുടക്കമായി: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു

പുല്ലൂര്‍: പുല്ലൂര്‍ ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രം തിരുവോണ മഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. പുല്ലൂര്‍ ശ്രീ അരയാക്കീല്‍ ദേവസ്ഥാനത്തുനിന്നും വാദ്യമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര വിഷുമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു.

ഉത്സവ ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 6 മണിക്ക് നട തുറക്കല്‍ തുടര്‍ന്ന് ദീപാരാധന. 7:00 മണിക്ക് ക്ഷേത്ര ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് വിവിധ പൂജകള്‍. രാത്രി നൃത്തനൃത്യങ്ങള്‍. ഫെബ്രുവരി 9ന് വെള്ളിയാഴ്ച രാവിലെ പള്ളി ഉണര്‍ത്തല്‍, നട തുറക്കല്‍, അഭിഷേകം എന്നിവയും തുടര്‍ന്ന് ഗണപതിഹോമം, ബിംബ ശുദ്ധി, കലശപൂജ എന്നിവയും നടക്കും. രാവിലെ 9 മണിക്ക് ഡോക്ടര്‍ ടി.പി രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മി കത്വത്തില്‍ സര്‍വൈശ്വര്യ വിളക്ക് പൂജ.11 മണിക്ക് കലശാ ഭിഷേകവും ഉച്ചപൂജയും തുലാഭാരവും തുടര്‍ന്ന് അന്നദാനവും നടക്കും. വൈകിട്ട് ആറുമണിക്ക് കേളികൊട്ട് തുടര്‍ന്ന് ദീപാരാധന, ഇരട്ടത്തായമ്പക, അത്താഴപൂജ ശ്രീഭൂതലി എഴുന്നള്ളത്ത്, പഞ്ചവാദ്യം,മേളം, തിടമ്പ് നൃത്തം. ഫെബ്രുവരി 16, 17 തീയതികളില്‍ പ്രതിഷ്ഠാദിന ആഘോഷം നടക്കും.

 

Spread the love
error: Content is protected !!