അട്ടേങ്ങാനം: മാര്‍ച്ച് 25 മുതല്‍ 28 വരെ നടക്കുന്ന ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോല്‍സവത്തിന്റെ ബുക്ക്ലെറ്റ്, ബ്രോഷറുകളുടെ പ്രകാശനം നടന്നു. പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ ബുക്ക്ലെറ്റും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ ബ്രോഷറും പ്രകാശനം ചെയ്തു . വൈസ് ചെയര്‍മാന്‍ ബി എം ജയദേവന്‍ നായര്‍ ബുക്ക്ലെറ്റും തറവാട്ടംഗം വി വി ബാലന്‍ ബ്രോഷറും ഏറ്റുവാങ്ങി. വര്‍ക്കിംഗ് ചെയര്‍മാന്‍ കമ്പിക്കാനം തമ്പാന്‍ നായര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, കണ്‍വീനര്‍ കെ ബിജു , ശ്രീ ബാത്തുര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, ബിഎം തമ്പാന്‍ നായര്‍, കെ നാരായണന്‍ , സി മോഹനന്‍ എന്നവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി ഗോപി സ്വാഗതവും പ്രചരണകമ്മറ്റി ചെയര്‍മാന്‍ ടി കെ നാരായണന്‍ നന്ദിയും പറഞ്ഞു