കാഞ്ഞങ്ങാട്: ഭാരത് സേവക് സമാജിന്റെ ദേശീയ ബഹുമതിയായ, ചലച്ചിത്ര – സീരിയല്‍ സംവിധായകപ്രതിഭാ പുരസ്‌ക്കാരം ശ്രീജിത്ത് പലേരിക്ക് ലഭിച്ചു. ഈ മാസം 12 ന് ഉച്ചകഴിഞ്ഞ് 1.30 ന് തിരുവനന്തപുരം കവടിയാര്‍ ബിഎസ്എസ് ഓഫീസിലെ സദ്ഭാവന ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്യും . അഖിലേന്ത്യാ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കഴിവുറ്റ വ്യക്തിത്വങ്ങള്‍ക്കാണ് ഭാരത് സേവക് സമാജ് ബഹുമതി നല്‍കി ആദരിക്കുന്നത്.