നീലേശ്വരം ശ്രീ ഗണേശ മന്ദിര വാര്‍ഷിക ദിനാഘോഷം 6 ന്

നീലേശ്വരം: പേരോല്‍ ശ്രീ ഗണേശ മന്ദിര വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 6ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. 6ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം. 8 മണിക്ക് നവഗ്രഹ പൂജ. 10.30 ന് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളെ പൂര്‍ണ്ണ കുംഭത്തോടെ മന്ദിരത്തിലേയ്ക്ക് സ്വീകരിക്കുകയും യാഗശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനാരംഭം കുറിക്കും. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണം.
ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെ എല്‍.പി, യു.പി കുട്ടികള്‍ക്ക് ഗണേശ ചിത്രരചനാ മത്സരം. 4 മണിക്ക് തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി ശിവകുമാറാനന്ദയെ സ്വീകരിച്ചാനയിച്ചതിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തും. വൈകീട്ട് 5.30 ഗണപതി സഹസ്രനാമാര്‍ച്ചനയോടുകൂടിയുള്ള പൂമൂടല്‍ ചടങ്ങ്. തുടര്‍ന്ന് ബാല ഗണപതി ഫ്യൂഷന്‍ ഡാന്‍സ് ടീമിന്റെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447956179 എന്ന നമ്പറില്‍ പേര്നല്‍കേണ്ടതാണ്.

Spread the love
error: Content is protected !!