മാലക്കല്ലില്‍ 98 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

രാജപുരം: നിരവധി അബ്കാരി കേസില്‍ പ്രതിയായ യുവാവ് 98 കുപ്പി മദ്യവുമായി അറസ്റ്റില്‍. മാലക്കല്ല്‌ സ്വദേശി സനീഷ് സൈമണ്‍ (37) നെയാണ് രാജപുരം സി ഐ കൃഷ്ണന്‍ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാല്
കുപ്പി മദ്യവുമായി ബൈക്കില്‍ പോകുന്നതിനിടെ പിടിയിലായ സനീഷ് സൈമണിനെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച വിവരത്തില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ സഞ്ചികളില്‍ സൂക്ഷിച്ച 88 കുപ്പി മദ്യം കൂടി കണ്ടെടുത്തു. മൊത്തം 98 കുപ്പികളിലായി 45 അര ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. 2021 പോലിസ് സ്റ്റേഷനില്‍ ഒരു അബ്കാരി കേസും ഒരു എക്‌സൈസ് കേസും പ്രതിയുടെപേരില്‍ ഉണ്ട്.

Spread the love
error: Content is protected !!