നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം മാതൃസമിതി മാതൃദിനം സംഘടിപ്പിച്ചു

മാവുങ്കാല്‍: നെല്ലിത്തറ സ്വാമി രാംദാസ് മാരക സരസ്വതി വിദ്യാമന്ദിരം മാതൃസമിതിയുടെ നേതൃത്വത്തില്‍ മാതൃദിനം സംഘടിപ്പിച്ചു. റിട്ട.കളക്ടര്‍ ഡോ. പി കെ ജയശ്രീ ഐ എ എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയായ സമൂഹമാധ്യമങ്ങളുടെ ഇടപെടലിന്റെ ദോഷഫലങ്ങളെ കുറിച്ചും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത നഷ്ടപ്പെടുന്നതില്‍ സമൂഹമാധ്യമത്തിന്റെ സ്വാധീനത്തെ കുറിച്ചും കുട്ടികളെയും മാതാപിതാക്കളെയും ബോധ്യപ്പെടുത്തി. കുട്ടികളുടെ നേതൃത്വത്തില്‍ മാതൃപൂജയും സമൂഹസദ്യയും നടത്തി. തുടര്‍ന്ന് അമ്മമാരുടെ കലാപരിപാടിയും അരങ്ങേറി. മാതൃ ഭക്തിയുടെയും ഗുരുഭക്തിയുടെയും പ്രാധാന്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പരിപാടികള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും ഇത്തരം പരിപാടികള്‍ ഇനിയും സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ വിലയിരുത്തി. ബി വി എന്‍ ജില്ലാ സെക്രട്ടറി ശിവന്‍ സംസാരിച്ചു.

 

Spread the love
error: Content is protected !!