ജയരാജ് തുരുത്തിയുടെ ചിരിയോരക്കാഴ്ചകള്‍ ഇന്ന് പ്രകാശിതമാകും

ചെറുവത്തൂര്‍: ചിരി നഷ്ടമാകുന്ന സമൂഹത്തില്‍ വായനയില്‍ അക്ഷരച്ചിരി നിറയ്ക്കുകയാണ് ജയരാജ് തുരുത്തി. അധ്യാപകനായും നിയമപാലകനായും സാംസ്‌കാരിക പ്രവര്‍ത്തകനായും ഏറ്റവും മികച്ച വായനക്കാരനായും നമുക്കിടയില്‍ നന്മ ചൊരിയുന്ന സാന്നിദ്ധ്യമാണ് ജയരാജന്‍ മാഷ് പ്രകൃതി മനോഹരമായ അച്ചാംതുരുത്തി ദ്വീപില്‍ നിന്ന് സാംസ്‌കാരിക പ്രഭയുമായി എഴുത്തില്‍ ഒരു പടി കൂടിക്കടന്ന് ജയരാജ് തുരുത്തി എന്ന എഴുത്തുകാരന്റെ ദൗത്യത്തില്‍ മാഷ് എഴുതിയ ചിരിയോരക്കാഴ്ചകള്‍ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 3 ന് നീലേശ്വരം കോട്ടപ്പുറം ടൗണ്‍ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത. ഉദ്ഘാടനം നിര്‍വ്വഹിക്കും. എഴുത്തുകാരന്‍ പി.വി. ഷാജികുമാര്‍ പുസ്തക പ്രകാശനംനിര്‍വ്വഹിക്കും. നാലാപ്പാടം പത്മനാഭന്‍ അധ്യക്ഷത വഹിക്കും
ഡോ. വി.പി.പി. മുസ്തഫ പുസ്തകപരിചയം നടത്തും. സ്വദേശാഭിമാനി ഗ്രന്ഥാലയം ആന്റ് വായനശാല അച്ചാംതുരുത്തിയാണ് സംഘാടകര്‍. പത്മശ്രീ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങില്‍പ്രമുഖ വ്യക്തികള്‍സംബന്ധിക്കും.

Spread the love
error: Content is protected !!