വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രില്‍ 19 മുതല്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രില്‍ 19 ന് ആരംഭിക്കും. 19ന് വൈകിട്ട് 5 മണിക്ക് തറവാട് തന്ത്രി ശ്രീധരന്‍ വാരിക്കാട്ട് തായര്‍ക്ക് ആചാര്യവരണം. വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തറവാട് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പുതിയ പീഠം, ആയുധം, ബിംബം ഏറ്റുവാങ്ങല്‍, പ്രാസാദശുദ്ധി തുടങ്ങിയ താന്ത്രിക ചടങ്ങുകള്‍ നടക്കും. 20ന് രാവിലെ ഗണപതിഹോമവും കലശാഭിഷേകവും ,തുടര്‍ന്ന് രാവിലെയും വൈകിട്ടുമായി വിവിധ താന്ത്രിക ചടങ്ങുകള്‍ നടക്കും. 21ന് രാവിലെ മഹാഗണപതിഹോമം, പ്രാസാദ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, രാവിലെ 7.39 മുതല്‍ 9.42 വരെയുള്ള മുഹൂര്‍ത്തത്തില്‍ ബിംബപ്രതിഷ്ഠ നടക്കും. തുടര്‍ന്ന് പ്രസാദ വിതരണവും ഉച്ചയ്ക്ക് 12മുതല്‍അന്നദാനം.

Spread the love
error: Content is protected !!