ആര്‍ ടി ഒ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം : ബി എം എസ്

മാവുങ്കാല്‍: സ്മാര്‍ട് ലൈസന്‍സ്, ആര്‍ സി ബുക്ക് തുടങ്ങി എല്ലാ ആര്‍ ടി ഓഫീസ് കാര്യങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് കൊണ്ട് തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും, കരിയര്‍ വാഹനങ്ങളുടെ ക്ഷേമനിധി അടക്കാന്‍ കഴിയാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു.എത്രയും വേഗം സര്‍ക്കാര്‍ ഇതിന് പരിഹാരം കാണണമെന്ന് കാസര്‍കോട് ജില്ലാ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബി എം എസ് ) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ഉപാധ്യക്ഷന്‍ വിജേഷ് നീലേശ്വരം അധ്യക്ഷനായി.ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട്, ഗിരീഷ് കാട്ടുകുളങ്ങര, ടി വി ചന്ദ്രന്‍ കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ ജില്ലാ സെക്രട്ടറി രാജേഷ് പൊള്ളക്കട പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ രാജീവന്‍ മാവുങ്കാല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ കേളോത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.സുനില്‍ വാഴക്കോട്(പ്രസിഡന്റ്),രാജേഷ് പൊള്ളക്കട (സെക്രട്ടറി) , രാജീവന്‍ മാവുങ്കാല്‍
(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു. ബി എം എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ എ ശ്രീനിവാസന്‍ സമാരോപ് പ്രഭാഷണം നടത്തി. രാജേഷ് പൊള്ളക്കട സ്വാഗതവും രാജീവന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!