കുറ്റിക്കോല്‍: മോഷ്ടാവിനെ കുടുക്കിയ അവസരോചിതമായി ഇടപെട്ട വീട്ടമ്മക്ക് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം അനുമോദിച്ചു. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നരംമ്പിലകണ്ടം എന്ന സ്ഥലത്ത് കുഞ്ഞാണി വീട്ടില്‍ നിന്നും മാര്‍ച്ച് 25ന് കാട് തെളിക്കാന്‍ മിഷ്യനുമായി വന്ന ബംഗാളി യുവാവ് സുരാജ്, കുഞ്ഞാണിയുടെ 2.5 പവന്‍ സ്വര്‍ണ്ണം വീട്ടില്‍ നിന്നും മോഷ്ടിച്ചിരുന്നു. വിവരം മനസ്സിലാക്കിയ കുഞ്ഞാണി ബഹളം ഉണ്ടാക്കിയാല്‍ ജീവന് ആപത്താണന്ന് മനസ്സിലാക്കി. മകന്‍ രഞ്ജിത്തിനെ തന്ത്രപരമായി വിവരം അറിയിക്കുകയും രഞ്ജിത്ത് ബേഡകം പോലീസിന് സ്റ്റേഷനില്‍ ഉടന്‍ വിവരം അറിയിക്കുകയും ചെയ്തു.
കാടുതെളിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രതിയെ പോലീസ് കൈയ്യോടെ പിടികൂടുകയും തൊണ്ടിമുതല്‍ ലഭിക്കുകയും ചെയ്തു. മോഷണം അറിഞ്ഞ കുഞ്ഞാണി അവസരോചിതമായി പെരുമാറിയില്ലായിരുന്നങ്കില്‍ ചിലപ്പോള്‍ വലിയ അപകടം സംഭവിക്കുമായിരുന്നു.യാതൊരു ഭയവും പേടിയും സങ്കടവും കാണിക്കാതെ അവസരോചിതമായി പെരുമാറാന്‍ തന്റേടം കാണിച്ച് പ്രവര്‍ത്തിച്ച കുഞ്ഞാണിയേട്ടിയെ , ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം പൊന്നാട അണിയിച്ച് ആദരിച്ചു . ബൂത്ത് പ്രസിഡന്റ് സതീശന്‍ കുതിരത്തൊട്ടിയുടെ അദ്ധ്യക്ഷനായി. ബൂത്ത് 183 ന്റെ കുടുംബയോഗം യു ഡി എഫ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ബലരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി സിബിന്‍ ബന്തടുക്ക ,മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷ അരവിന്ദ് ,കുഞ്ഞമ്പു നരംമ്പില കണ്ഠം ,കുഞ്ഞിരാമന്‍ നരംമ്പിലകണ്ഠം, ധനേഷ് കുമാര്‍ വി.എസ് ,ജെയിന്റ് ബന്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.