നാടിന്റെ ഉത്സവമായി ഊരുത്സവം: ഊരുത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷണന്‍ നിര്‍വഹിച്ചു

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് 2023 – 24വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാന്തന്‍കുഴി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് ഊരുത്സവം – 2024 ‘ഈയാമ ജോ’ പരിപാടി സംഘടിപ്പിച്ചു. തനത് ഉല്‍പ്പന്നങ്ങളുടെയും ഊരുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങളായ നര,കുറുട്, കുണ്ട് കിഴങ്ങ്, കൂവ, ഉറുമ്പരിചമ്മന്തി, ഒയറ, പച്ചമരുന്ന്, പഴയ കാലത്ത് കൃഷി ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയുടെപ്രദര്‍ശനം, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുവേണ്ടിയുള്ള 8 ഓളം സ്റ്റാളുകളിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തി. രാവിലെ സ്റ്റാളിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണിക്കണ്ഠന്‍ നിര്‍വ്വഹിച്ചു. ABCD പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ് ലഭിച്ച ഗുണഭോക്താവിന് ഹൊസ്ദുര്‍ഗ് താലൂക്ക് തഹസില്‍ദാര്‍ ശ്രീമതി എം മായ വിതരണം ചെയ്തു. വൈകുന്നേരം ഊരുത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ബേബി ബാലകൃഷണന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അദ്ധ്യക്ഷത വഹിച്ചു. കെ.വി. പ്രമോദ് സ്വാഗതം പറഞ്ഞു, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാസ്റ്റര്‍ സ്‌നേഹോപഹാരം നല്കി ആദരിച്ചു. വി.പ്രകാശന്‍, അബ്ദുള്‍ റഹിമാന്‍, പി സത്യ, രമപത്‌നനാഭന്‍, ടി. രാജന്‍, എന്‍, ബാലകൃഷ്ണന്‍ സി.പ്രഭാകരന്‍, എം.രാജന്‍, കെ.എം ഷാജി, കെ.റീന, കെ. ദാമോധരന്‍, വി.ബാലകൃഷ്ണന്‍, വി.വേണു , എന്‍. ആനന്ദന്‍ , സിവില്‍ സപ്ലൈ ഓഫീസര്‍ മാധവന്‍ പോറ്റി, അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ ഷണ്‍മുഖന്‍ ട്രൈബല്‍ ഓഫീസര്‍ രാകേഷ് , അസിസ്റ്റന്റ് സെക്രട്ടറി സി. ഷിബു ,എസ് ടി പ്രമോട്ടര്‍മാരായ മഹേഷ്, വിജേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മംഗലംക്കളി, ആലാമിക്കളി, തിരുവാതിര, മറയൂരാട്ടം, ഇരുളാട്ടം, തിറയാട്ടം, നാടന്‍ പ്പാട്ട് തുടങ്ങി ഒട്ടനവധി കലാ പരിപാടികളും അരങ്ങേറി , മെഗാ മംഗലംകളിയോടു കൂടി പരിപാടി അവസാനിച്ചു.

 

Spread the love
error: Content is protected !!