ജില്ലയില്‍ 8 ആരോഗ്യസ്ഥാപനങ്ങളുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ശേഷം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ നാടമുറിച്ചു

കാസര്‍കോട് : കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 8 ആരോഗ്യ സ്ഥാപനങ്ങളില്‍ നിര്‍മിച്ച ആധുനിക സൗകര്യത്തോട്കൂടിയ പുതിയ കെട്ടിടങ്ങള്‍ ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

തുരുത്തി 1.75 കോടി,ഉടുമ്പുന്തല 1.50 കോടി തൈക്കടപ്പുറം 1.05 കോടി,അജാനൂര്‍ 1.51 കോടി, എണ്ണപ്പാറ 1.80 കോടി, ചെങ്കള 1.70 കോടി, അംഗഡിമോഗര്‍ 85 ലക്ഷം വാണിനഗര്‍ 82.50 ലക്ഷം എന്നിങ്ങനെ 11 കോടി രൂപയാണ് പുതിയ കെട്ടിട നിര്‍മാണത്തിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് ചെലവഴിച്ചത്
ഉദ്ഘാടനം ചെയത 8 സ്ഥാപനങ്ങളില്‍ തുരുത്തി, ഉടുമ്പുന്തല, തൈക്കടപ്പുറം, അജാനൂര്‍, എണ്ണപ്പാറ എന്നീ സ്ഥാപനങ്ങളിള്‍ ആര്‍ദ്രം നിലവാരത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
വാണിനഗര്‍, ചെങ്കള, അംഗഡിമൊഗര്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് പുതിയ കെട്ടിട സമുച്ചയം തയാറാക്കിയത്.ഈ മൂന്ന് സ്ഥാപനങ്ങളില്‍ എത്രയും പെട്ടെന്ന് ആര്‍ദ്രം നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകും.
തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിപെട്ട തുരുത്തി, ഉടുമ്പുന്തല, തൈക്കടപ്പുറം എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എ എം രാജാഗോപാലന്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍പെട്ട അജാനൂര്‍, എണ്ണപ്പാറ എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എല്‍ എ ഇ ചന്ദ്ര ശേഖരന്‍,കാസറഗോഡ് നിയോജക മണ്ഡലത്തില്‍പെട്ട ചെങ്കളയില്‍ എന്‍ എ നെല്ലിക്കുന്ന് , മഞ്ചേശ്വരം നിയോജകമണ്ഡലം പരിധിയിലെ അംഗഡിമോഗര്‍, വാണി നഗര്‍ എന്നീ സ്ഥാപങ്ങളിലെ ഉദ്ഘാടന ചടങ്ങില്‍ എ കെ എം അഷ്റഫ് എം എല്‍ എ എന്നിവര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍, മറ്റു ജന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!