ജില്ലാ ആയുര്‍വേദ ആശുപത്രി പുര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുക. കെ.എസ്.എസ്.പി. എ ധര്‍ണ്ണാ സമരം നടത്തി

പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിക്കായി പുതുതായി നിര്‍മ്മിച്ചതും, 50 പേര്‍ക്ക് കിടത്തി ചികിത്സാ സൗകര്യമുള്ളതുമായ കെട്ടിടം ഉദ്ഘാടനം നടത്തി 3 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ കിടക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി യുടെ ആഭി മുഖ്യത്തില്‍ ജില്ലാ ആശുപത്രി ക്കു മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടി പ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി. സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

വയോജനങ്ങള്‍ക്ക് അത്താണിയായി സ്ഥാപിച്ച വയോജന കേന്ദ്രവും പൂട്ടി കിടക്കുകയാണ്. ആശുപത്രിക്കു മുമ്പില്‍ സ്ഥാപിച്ച ടീ സ്റ്റാള്‍ ലേലം ചെയ്യാന്‍ പോലും അധികൃതര്‍ തുനിഞ്ഞിട്ടില്ല.
സ്റ്റാഫ് പാറ്റേണ്‍ പുതുക്കി ആവശ്യ ത്തിന് ഡോക്ടര്‍ മാരേയും , ജീവന ക്കാരേയും നിയമിച്ച് പുതിയ കെട്ടിടത്തിനു വേണ്ടുന്ന അടിസ്ഥാന സൗകര്യ ങ്ങളും ഒരുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി പൂര്‍ണ്ണ സജ്ജമാക്കണ മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി. സംസ്ഥാന-ജില്ലാ നേതാക്കളായ സി. രത്‌നാകരന്‍, എം.കെ. ദിവാകരന്‍, പി.പി. ബാലകൃഷ്ണന്‍, കെ. സരോജിനി, പി.പി. കുഞ്ഞമ്പു, കെ.കെ. രാജ ഗോപാലന്‍, കെ.വി. രാജേന്ദ്രന്‍, പി.കെ. ചന്ദ്രശേഖരന്‍, കെ. രമേശന്‍, എം.കെ. ബാബു രാജ്, കെ.വിജയകുമാര്‍, കെ.പി. മുരളീധരന്‍, രാജു പടന്നക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഇ. വി. പത്മനാഭന്‍ സ്വാഗതവും, വി. രാധാകൃഷ്ണന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!