വെള്ളിക്കുന്നത് ഭഗവതി കാവ് ഉത്സവം: നിധി ശേഖരണ ഉദ്ഘാടനം നടന്നു.

വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടക്കുന്ന ഉത്സവത്തിന്റെ നിധി ശേഖരണ ഉദ്ഘാടനം ക്ഷേത്രത്തില്‍ വച്ച് നടന്നു. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കോടോത്ത് നാരായണന്‍ നായര്‍ കെ.തമ്പാനില്‍ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കോടോത്ത് നാരായണന്‍ നായര്‍ അധ്യക്ഷനായി. പി.വി ഉദയകുമാര്‍ ,പി.ദിവാകരന്‍ മാസ്റ്റര്‍, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ബി. നാരായണന്‍ ,പി. രമാദേവി എന്നിവര്‍ സംസാരിച്ചു. കെ വി ജനകന്‍ സ്വാഗതവും പി. സത്യന്‍ നന്ദിയും പറഞ്ഞു. 2024 ഫെബ്രുവരി 24 ,25, 26, 27 തീയതികളില്‍ വെള്ളിക്കുന്നത് ഭഗവതി കാവ് ഉത്സവവും കുട്ടിച്ചാത്തന്‍ കാവില്‍ തെയ്യംകെട്ടും നടക്കും .

 

Spread the love
error: Content is protected !!