പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍ 1977 – 78 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം

മാവുങ്കാല്‍: പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍ 1977 – 78 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം മാവുങ്കാല്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ‘ നടന്നു. നൂറോളം കുടുംബാഗംങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ രാഷ്ടപതിയുടെ വിശിഷ്ടാ സേവാ മെഡലും, അതിവിശിഷ്ട സേവാമെഡലും നേടീയ അടുക്കത്തില്‍ നാരായണനെ ആദരിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും ഉന്നത വിജയം നേടിയ ഡോ. കെ.മീര, ഡോ.രചന കെ നായര്‍, ഡോ. ജ്യോതിഷ് രാജ് നമ്പിശന്‍, നമിത നാരായണന്‍, യോഗേഷ് രാജ് നമ്പീശന്‍ എന്നിവരെയും, സി ബി എസ് ഇ സംസ്ഥാന തലത്തില്‍ ഇംഗ്ലിഷ് പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ കുമാരി ഭദ്രയെയും അനുമോദിച്ചു.കടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.ചടങ്ങില്‍ ടി. കുഞ്ഞിരാമന്‍ നായര്‍ ,എം.ചന്ദ്രന്‍ ,കെ.എം.വിജയകുമാര്‍, ഗൗരി, ശാരദ എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!