താനത്തിങ്കാല്‍ ചെറിയ ഇടച്ചി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഭക്തജന സംഗമം നടത്തി

മാവുങ്കാല്‍: ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള താനത്തിങ്കാല്‍ ചെറിയ ഇടച്ചി വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഒരു നൂറ്റാണ്ടിന് ശേഷം തെയ്യം കെട്ട് മഹോല്‍സവം 2026 ല്‍ നടക്കുകയാണ്. മഹോല്‍സവത്തിന്റെ നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കുന്നതിനായി ദേവസ്ഥാനതിരുമുറ്റത്ത് ഭക്തജന സംഗമം നടത്തി. യോഗത്തില്‍ ദേവസ്ഥാന പ്രസിഡന്റ് കുമാരന്‍ വയ്യോത്ത് അധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണന്‍, പി.കരുണാകരന്‍ നായര്‍, പി. ഉണ്ണികൃഷ്ണന്‍, എ. കുഞ്ഞിരാമന്‍, മാതൃ സമിതിപ്രസിഡന്റ് എം.നാരായണി തുടങ്ങിയവര്‍ സംസാരിച്ചു.സെക്രട്ടറി വിശ്വന്‍ വയ്യോത്ത് സ്വാഗതവും ട്രഷറര്‍ രാജന്‍മധുരംമ്പാടി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!