വള്ളി വളപ്പില്‍ കുഞ്ഞിരാമന്റെ രണ്ടാം അനുസ്മരണ ദിനം ആചരിച്ചു

പുല്ലൂര്‍ :ഉദുമ ബ്ലോക്ക് കോണ്‍സ് ജനറല്‍ സെക്രട്ടറിയും കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന വള്ളി വളപ്പില്‍ കുഞ്ഞിരാമന്റെ രണ്ടാം അനുസ്മരണ ദിനം ആചരിച്ചു. കൊടവലത്ത് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് കൊടവലം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ടി.വി. ശ്രീനാഥ് അധ്യക്ഷനായി. അനുസ്മരണ യോഗം പഞ്ചായത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ കരി ച്ചേരി ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണന്‍ കൊടവലം, പത്മകുമാര്‍ കൊടവലം, പി. ഹരിപ്രസാദ്, അനില്‍ അടിയോടി, രവീന്ദ്രന്‍ മാവില, നാനുഷ് കൊടവലം, എം.വി.രാമചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!