മെട്രോക്ലബ്ബ് ബിജു കാഞ്ഞങ്ങാട് അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്:32 ആം വാര്‍ഷികം ആഘോഷിക്കുന്ന
കാഞ്ഞങ്ങാട് കിഴക്കുംകരമണലില്‍മെട്രോ ക്ലബ്അകാലത്തില്‍ മരണമടഞ്ഞയുവ കവിയുംപ്രദേശത്തുകാരനുമായ ബിജു കാഞ്ഞങ്ങാട്അനുസ്മരണം നടത്തി.ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങ് നാലപ്പാടം പത്മനാഭന്‍ഉദ്ഘാടനംചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ വി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.ദിവാകരന്‍ വിഷ്ണുമംഗലംഅനുസ്മരണ പ്രഭാഷണം നടത്തി.എം കെ രവീന്ദ്രന്‍,ബാലഗോപാലന്‍കാഞ്ഞങ്ങാട്,നാരായണന്‍അമ്പലത്തറ,രാജേഷ്‌കരിപ്പാല്‍,പുഷ്പാകൊളവയല്‍,പ്രകാശന്‍മടിക്കൈ,അശ്വിന്‍ചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറിചന്ദ്രന്‍ മണലില്‍സ്വാഗതവുംക്ലബ്ബ് പ്രസിഡന്റ് കെ രാഗേഷ്‌നന്ദിയും പറഞ്ഞു.
ക്ലബ്ബ് ലൈബ്രറിയിലേക്ക്
ബിജുകാഞ്ഞങ്ങാടിന്റെ സഹോദരന്‍ എം.ബൈജു,ഉദ്ഘാടകന്‍ഉള്‍പ്പെടെ,ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട അതിഥികളും,പങ്കെടുത്തവരുംലൈബ്രറിയിലേക്ക്പുസ്തകങ്ങള്‍നല്‍കി.

Spread the love
error: Content is protected !!